പുരാതനശിലായുഗം
യാദൃച്ഛികമായി കളിമണ്ണിലും പാറപ്പുറത്തും പതിഞ്ഞകൈപ്പത്തിപ്പാടുകളാകാം ആദിമകലയ്ക്കു രൂപം കൊടുത്തതും പ്രചോദനം നല്കിയതും. ആദ്യകാലങ്ങളിൽ യാദൃച്ഛികമായാണ് ഇതു സംഭവിച്ചതെങ്കിലും ഇത്തരം അടയാളങ്ങൾകൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്നു ബോധ്യം വന്നതോടെ ആദിമ മനുഷ്യൻ ബോധപൂർവംതന്നെ അടയാളങ്ങൾ രേഖപ്പെടുത്തുവാൻ തുടങ്ങിയിട്ടുണ്ടാകാം. അറിഗ്നേഷ്യൻ ഗുഹാഭിത്തികളിൽ പതിക്കപ്പെട്ടിട്ടുള്ള കൈപ്പത്തി അടയാളം ഉദാഹരണമാണ്. ബി.സി. 50,000നും 1,00,000നും ഇടയ്ക്ക് ജീവിച്ചിരുന്ന ശിലായുഗമനുഷ്യൻ നല്ല കലാവാസന പ്രകടിപ്പിച്ചിട്ടുള്ളതായി ചില തെളിവുകൾ ലഭ്യമായിട്ടുണ്ട്[2][3].
എല്ലുകൊണ്ടു നിർമ്മിച്ചിട്ടുള്ള ഉപകരണങ്ങളിലും ആയുധങ്ങളിലും കൊത്തിരൂപപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ, കല്ലുകൊണ്ടും കളിമണ്ണുകൊണ്ടും നിർമിച്ചിട്ടുള്ള ശില്പങ്ങൾ, ഗുഹാഭിത്തികളിൽ വിവിധവർണങ്ങളിലുള്ള മണ്ണുപയോഗിച്ച് വരച്ചിട്ടുള്ള ചിത്രങ്ങൾ, പടിഞ്ഞാറ് ഫ്രാൻസ് മുതൽ കിഴക്കു റഷ്യ വരെയുള്ള പ്രദേശങ്ങളിൽ നിന്നും കല്ലിലും ദന്തത്തിലും കൊത്തപ്പെട്ടിട്ടുള്ള സ്ത്രീരൂപങ്ങൾ തുടങ്ങി ഈ കാലഘട്ടത്തിലെ നിരവധി കലാവസ്തുക്കൾ ഉൽഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ